malayalamDubai

നാടൻ പന്തുകളിയുടെ ആവേശതിമിർപ്പിൽ കെ.എൻ.ബി.എ യുഎഇ കപ്പ് സീസൺ 5 : ഉമ്മൽക്വയിൻ യൂണി‌കോൺസ് ടീം ജേതാക്കളായി


Published Feb 17, 2026|

SHARE THIS PAGE!
ഷാർജ : കേരള നേറ്റീവ് ബോൾ അസോസിയേഷൻ യുഎഇ - യുടെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ട കെ.എൻ.ബി.എ യുഎഇ കപ്പ് സീസൺ 5 നാടൻപന്തുകളി ഫൈനൽ മത്സരത്തിൽ ശക്തരായ അജ്‌മാൻ വാരിയേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി ഉമ്മൽക്വയിൻ യൂണി‌കോൺസ് ടീം ടൂർണമെന്റ് ചാമ്പ്യന്മാരായി.

കഴിഞ്ഞ രണ്ട് മാസകാലം നീണ്ടു നിന്ന ഏഴ് എമിറേറ്റ്സുകൾ തമ്മിൽ മത്സരിക്കുന്ന ആവേശകരമായ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഷാർജയിലുള്ള ജെ.എം.ആർ സ്പോർട്ടിങ് മൈതാനിയിൽ നടത്തി. ടൂർണമെന്റ് വിജയികൾക്ക് വിശിഷ്ടാതിഥികളായ അക്കാഫ്  വൈസ് ചെയർമാൻ ശ്രീ. അഡ്വ: ബക്കർ അലിയും അക്കാഫ്  വൈസ് പ്രസിഡന്റ് ശ്രീ. അഡ്വ: ഹാഷിക്ക് തായിക്കണ്ടിയും ചേർന്ന് ട്രോഫികൾ നൽകി.

തുടർന്നും വരും വർഷങ്ങളിൽ കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും, പ്രാദേശിക തലത്തിൽ മാത്രം അറിയപ്പെടുന്ന നാടൻപന്തുകളി മത്സരത്തിന് പ്രവാസമണ്ണിൽ കൂടുതൽ പ്രചാരണം നൽകുന്നതായിരിക്കുമെന്നും സംഘടന ചെയർമാൻ ബിനു എബ്രഹാം, പ്രസിഡന്റ് ദിലീപ് നായർ, സെക്രട്ടറി സൂരജ് തോമസ് എന്നിവർ അറിയിച്ചു.

Latest Update

Latest Update

Top english News

Photos